തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അത് വൈകിപ്പിച്ചതോടെ കേരളത്തിന് കേന്ദ്ര വിഹിതമായി 92.4 കോടി രൂപ അനുവദിച്ചു. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന തർക്കം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട് സുപ്രീം കോടതി. പ്രമോഷൻ വഴി എത്തുന്ന ജഡ്ജിമാരും നേരിട്ടുള്ള നിയമനം (Direct Recruit) വഴി വരുന്നവരും തമ്മിൽ സ്ഥാനക്കയറ്റത്തിലും കരിയർ പുരോഗതിയിലും നിലനിൽക്കുന്ന ഈ തർക്കത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനമായ ഈ ഇടപെടൽ.
അനുഭവസമ്പത്തും അവസര സമത്വവും:
കേസ് പരിഗണിച്ച ബെഞ്ച്, ഈ വിഷയത്തിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ നിർണായകമായേക്കാവുന്ന ഒരു സുപ്രധാന വിധിയിൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം അഥവാ പോക്സോ നിയമത്തിന്റെ (POCSO Act) നിലവിലെ പ്രയോഗത്തെക്കുറിച്ച് സുപ്രീം കോടതി ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. നിയമത്തിന്റെ ലക്ഷ്യം സംരക്ഷണം ഉറപ്പാക്കുക എന്നതാണെങ്കിലും, കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങളിലും (Consensual Relationships) ദാമ്പത്യ തർക്കങ്ങളിലും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വിധിയിൽ കോടതി എടുത്തുപറഞ്ഞു.
നിയമത്തിന്റെ അന്തസ്സത്ത നിലനിർത്താൻ, സർക്കാർ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി പൊതു അവബോധം സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
'റൊമാൻസ്' ക്രിമിനൽവൽക്കരിക്കപ്പെടുമ്പോൾ
കൗമാരപ്രായത്തിൽ പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്ന ആൺകുട്ടികൾക്കെതിരെ POCSO നിയമം പ്രയോഗിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ......
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിക്ക് ചരിത്രവിജയം. ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയർ എന്ന പദവിയും ഇതോടെ സൊഹ്റാൻ മംദാനിക്ക് സ്വന്തം. ......
കാലിഫോർണിയ: ഹോളിവുഡ് നടി ഡയാൻ ലാഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം.......
ന്യൂഡൽഹി: വാട്സാപ്പ് ഉപയോക്താക്കളുടെ ഡേറ്റ പരസ്യ ആവശ്യങ്ങൾക്കായി മറ്റ് മെറ്റാ കമ്പനികളുമായി പങ്കുവെക്കുന്നത് അഞ്ച് വർഷത്തേക്ക് വിലക്കിയ മത്സര കമ്മിഷന്റെ ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) റദ്ദാക്കി. അതേസമയം, 2021-ലെ സ്വകാര്യതാനയം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതാണെന്ന കണ്ടെത്തൽ എൻസിഎൽഎടി അംഗീകരിച്ചു. ......
കെന്റക്കി: അമേരിക്കയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു. കെന്റക്കിയിലെ ലൂയിസ്വില്ലെ വിമാനത്താവളത്തിലാണ് സംഭവം.......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ വാസുവിനെ പ്രതി ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ......
ബിഎൽഓമാരുടെ നേതൃത്വത്തിൽ ആദ്യ ദിനം പ്രമുഖരുടെയും മുതിർന്ന പൗരന്മാരുടേയും വീടുകളിലാണ് ഫോമുകൾ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ നേരിട്ട് മുതിർന്ന ചലച്ചിത്രതാരം മധുവിന് എന്യൂമെറേഷൻ ഫോം നൽകി പൂരിപ്പിച്ചു സ്വീകരിച്ചു.
സംസ്ഥാനത്തുടനീളം ഇന്ന് രാത്രി 8 മണി വരെ ഏകദേശം 207528 പേർക്ക് എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് ഡോ. ......
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി "പുനർജനി"യുടെ ഒന്നാം ഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമീണ തലത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കി എല്ലാവർക്കും ഗുണകരമാകുന്ന രീതിയിലുള്ള ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ......